കോതമംഗലം: പരീക്ഷയിൽ ഉന്നത വിജയവുമായി വാരപ്പെട്ടി സ്വദേശി. വാരപ്പെട്ടി മാമ്പിള്ളി രമേശ് - സീന ദമ്പതികളുടെ മകൻ സൗരവാണ് 535ാം റാങ്ക് കരസ്ഥമാക്കിയത്. മദ്രാസ് ഐ.ഐ.ടിയിൽ ഡെവലപ്മെന്‍റ് സ്റ്റഡീസിൽ എം.എ പൂർത്തിയാക്കി കോച്ചിങ്ങിന് തിരുവനന്തപുരത്ത് താമസിക്കുകയാണ്. കോതമംഗലം വിമലഗിരി സ്കൂളിലാണ് പ്ലസ് ടു വരെ പഠനം നടത്തിയത്. രണ്ടാം അവസരത്തിലാണ് നേട്ടം കൈവരിക്കാനായത്. പിതാവ് രമേശ് മൂവാറ്റുപുഴ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്ററാണ്. മാതാവ് സീന മട്ടാഞ്ചേരി കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള ഗവ. ആശുപത്രിയിലെ ഹെഡ് നഴ്സാണ്. സഹോദരൻ സംവേദ് തൃശൂർ ഗവ. എൻജിനീയറിങ്കോളജിലെ ബി.ടെക് അവസാനവർഷ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.