യുവാവിനെ ഒളിവിൽ പാർപ്പിച്ച് മർദിച്ച കേസിൽ ഒരാൾകൂടി പിടിയിൽ

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാർഡിൽ ആര്യാട് നോർത്ത് കോളനിയിൽ ശ്യാംകുമാറിനെ (21) ഒളിവിൽ പാർപ്പിച്ച് മർദിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. അടൂർ പള്ളിക്കൽ പഞ്ചായത്ത് പരുവയ്യത്ത് മേലേതിൽ മുഹമ്മദ് ഷാനെയാണ് (21) മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ 14നാണ് ശ്യംകുമാറിനെ കാണാതാകുന്നത്. പരാതിയെ തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ശ്യാംകുമാർ ആദിക്കാട്ടുകുളങ്ങരയിലെ ലോഡ്ജിൽ ഉള്ളതായി വിവരം ലഭിച്ചു. മുൻവൈരാഗ്യത്തിന്റെ പേരിൽ ഒരുസംഘം തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ രഹസ്യമായി തടങ്കലിൽ വെച്ച് ശാരീരികമായി ഉപദ്രവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവർ പിടിയിലായ വിവരം അറിഞ്ഞ് മുഹമ്മദ് ഷാൻ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ ഭാഗത്തുനിന്ന്​ മണ്ണഞ്ചേരി പൊലീസ്​ പിടികൂടുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ പി.കെ. മോഹിതിന്‍റെ നിർദേശ പ്രകാരം പ്രിൻസിപ്പൽ എസ്.ഐ കെ.ആർ. ബിജു, സബ് ഇൻസ്‌പെക്ടറായ വിനോദ്, സി.പി.ഒമാരായ മോനേഷ്, ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ചിത്രം... പ്രതി മുഹമ്മദ് ഷാൻ apg crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.