സ്കൂൾ തുറക്കൽ; സുരക്ഷ സജ്ജീകരണങ്ങളുമായി റൂറൽ ജില്ല പൊലീസ് ആലുവ: സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് സജ്ജീകരണങ്ങളുമായി റൂറൽ ജില്ല പൊലീസ്. വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും. മെയിൻ റോഡിനോട് ചേർന്നുള്ള സ്കൂളുകൾക്ക് മുന്നിൽ രാവിലെയും വൈകീട്ടും പൊലീസ് സംവിധാനം ഉണ്ടാകും. പിങ്ക് പൊലീസും പ്രത്യേക ബൈക്ക് പട്രോളിങ് യൂനിറ്റും നിരത്തിലുണ്ടാകും. ബസ്സ്റ്റാൻഡുകളിലും പൊലീസ് സാന്നിധ്യമുണ്ടാകും. സ്കൂൾ വാഹനങ്ങളിലും വിദ്യാർഥികൾ കയറുന്ന മറ്റു വാഹനങ്ങളിലും പരിശോധന നടത്തും. പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സ്കൂൾ വാഹന ഡ്രൈവർമാർക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിന് സമീപമുള്ള കടകളിൽ പരിശോധന നടത്തി പുകയില ഉൽപന്നങ്ങളും വിദ്യാർഥികൾക്ക് ഹാനികരമായ വസ്തുക്കളും വിൽപന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. വിൽപനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. എല്ലാ സ്കൂളിലും രണ്ടുമാസം നീളുന്ന ബോധവത്കരണ ക്ലാസ് നടത്തുമെന്നും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. സൈബർ, ജെ.ജെ, പോക്സോ, ട്രാഫിക് തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസ്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്റ്റേഷൻ പരിധിയിലും അധ്യാപക-രക്ഷാകർതൃ പ്രതിനിധികളുമായി പൊലീസ് മീറ്റിങ്ങും നടത്തിയിരുന്നു. add on lead story
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.