ആലുവ: യുനെസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടിയ മുടിയേറ്റ് പുതുതലമുറകളിലേക്ക് വ്യാപിപ്പിക്കാൻ ആലുവ ടാസ് വേദിയൊരുക്കി. കാവുകളിലും ദേവീക്ഷേത്രങ്ങളിലുമാണ് പ്രധാനമായും മുടിയേറ്റ് അവതരിപ്പിക്കാറുള്ളത്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ കലയെ പരിചയപ്പെടാനാണ് ഉദ്യമം നടത്തിയതെന്ന് ടാസ് പ്രസിഡന്‍റ് എസ്. പ്രേംകുമാറും സെക്രട്ടറി സി.എൻ.കെ. മാരാരും പറഞ്ഞു. മുടിയേറ്റിനെക്കുറിച്ച് പി.എസ്. മോഹൻ കുമാർ വിശദീകരിച്ചു. കാളിയായി ശങ്കർ മൂവാറ്റുപുഴയും ദാരികനായി ഗോപി കൂത്താട്ടുകുളവും ദാനവേന്ദ്രനായി കിഷോറും കൂളിയായി ജയനും നാരദനായി നാരായണൻ മൂവാറ്റുപുഴയും വേഷമിട്ടു. കളമെഴുത്ത്, തിരിയുഴിച്ചിൽ, ദേവീപൂജ, കളംമായ്ക്കൽ തുടങ്ങിയ ചടങ്ങുകളും നടത്തി. കോതമംഗലം കോഴിപ്പിള്ളി ശ്രീഭദ്ര കലാലയ മുടിയേറ്റ് സംഘമായിരുന്നു അവതാരകർ. പെരുമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽനിന്നാണ് കാളി പുറപ്പാട് നടന്നത്. ea yas1 tass ആലുവ ടാസിൽ നടന്ന മുടിയേറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.