കോതമംഗലം: പിണ്ടിമന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ജാഗ്രത സമിതി, കുടുംബശ്രീ, അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ പ്രമേഹരോഗ നിർണയ ക്യാമ്പും മഴക്കാല പൂർവ ശുചീകരണ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സാബു എം. ദേവസ്യ, എബി ജോർജ് എന്നിവർ ക്ലാസ് നയിച്ചു. വാർഡ് മെംബർ എസ്.എം. അലിയാർ അധ്യക്ഷത വഹിച്ചു. ആശ വർക്കർ അജിത് രാജു, ലൈബ്രറി സെക്രട്ടറി അശ്വതി, തൊഴിലുറപ്പ് മേൽനോട്ട ചുമതലക്കാരായ സിനി സുഗതൻ, അസ്മ പരീത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സമൂഹ പങ്കാളിത്തത്തോടെ കിണർ ക്ലോറിനേഷൻ, മാലിന്യ ഉറവിട സംസ്കരണം, കനാൽ, തോട് ശുചീകരണം തുടങ്ങിയവ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.