സാമൂഹികാഘാത പഠനം: പബ്ലിക് ഹിയറിങ് നടത്തും

അങ്കമാലി: കാലടി സമാന്തരപാലത്തിന്റെ നിർമാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടിയുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന് കളമശ്ശേരി കേന്ദ്രമായ രാജഗിരി ഔട്ട് റീച്ചിന്റെ നേതൃത്വത്തിൽ പബ്ലിക് ഹിയറിങ് നടത്തുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ജൂൺ ഏഴിന് രാവിലെ 11ന് ഒക്കൽ ഗ്രാമപഞ്ചായത്ത് ഹാളിലാണ് ഹിയറിങ്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചിട്ടുള്ള സാമൂഹികാഘാത പഠനം നടത്തുന്നതിനായാണ് ഈ നടപടിക്രമം, കാലടി പാലത്തിന് സമാന്തരമായി പുതിയപാലം നിർമിക്കുന്നതിന് ഒക്കൽ, കാലടി പഞ്ചായത്തുകളിലായി 30 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത്​ വകുപ്പ് 20 ലക്ഷം രൂപ റവന്യൂ വകുപ്പിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. em+ea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.