പറവൂർ: വെൽഫെയർ പാർട്ടി 'കെ-റെയിൽ കേരളത്തിനു വേണ്ട' മുദ്രവാക്യം ഉയർത്തി പൗരസംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ് എം.യു. ഹാഷിം അധ്യക്ഷത വഹിച്ചു. പ്രമുഖ ആക്ടിവിസ്റ്റ് സി.ആർ. നീലകണ്ഠൻ, കോട്ടുവള്ളി പഞ്ചായത്ത് മെംബർ സുമയ്യ ടീച്ചർ, നാഷനൽ ഹൈവേ കുടിയിറക്ക് സമര സമിതി ചെയർമാൻ ഹാഷിം ചേന്ദാമ്പിള്ളി എന്നിവർ സംസാരിച്ചു. കീഴ്മാട് പഞ്ചായത്തിൽ നടന്ന കെ-റെയിൽ സമരത്തിൽ പങ്കെടുത്ത് ഇരകളോടൊപ്പം അറസ്റ്റ് വരിച്ച കരീം കല്ലുങ്കൽ, ഫാത്തിമ അബ്ബാസ് എന്നിവരെ ആദരിച്ചു. പി.എം. നാസറുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് രാജൻ മുട്ടിനകം നന്ദിയും പറഞ്ഞു. പടം EA PVR k-rail 6 വെൽഫെയർ പാർട്ടി പറവൂരിൽ നടത്തിയ പൗരസംഗമം ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.