കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതാംഗമായ (97) നിര്യാതനായി. 1955 മാർച്ച് 12ന് പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം, ഞാറക്കൽ, എറണാകുളം ബസിലിക്ക പള്ളികളിൽ അസി. വികാരി, ചുണങ്ങംവേലി, കാലടി, ചേർത്തല-മുട്ടം, മറ്റൂർ, ശ്രീമൂലനഗരം പള്ളികളിൽ വികാരി, തൃപ്പൂണിത്തുറ, അങ്കമാലി എന്നിവിടങ്ങളിൽ റെസിഡന്‍റ് പ്രീസ്റ്റ്, ആർച് ബിഷപ്പിന്‍റെ സെക്രട്ടറി, പെറ്റി സെമിനാരി പ്രഫസർ, വിയാനി പ്രിൻറിങ്സ് മാനേജിങ് എഡിറ്റർ, ലിസി ഹോസ്പിറ്റൽ, മോണ്ട് ഫോർട്ട് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ ചാപ്ലയിൻ, സെന്‍റ് പോൾസ് പ്രീസ്റ്റ് ഹോം അസിസ്റ്റൻറ് ഡയറക്ടർ, എറണാകുളം-മിസം, മലബാർ മെയിൽ എന്നിവയുടെ എഡിറ്റർ, അമ്മ മാഗസിൻ കോഓഡിനേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഐമുറി ഇലവുംകുടി പരേതരായ ദേവസിയും മറിയവുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: പരേതരായ പൈലി, കുരുവിള, ചാക്കോ, ജോസഫ്, വർഗീസ്. സാനി, മേരി ആന്‍റണി മാളിയേക്കൽ. 98 ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഫാ. ഇലവുംകുടിയെ വൈദികരത്നം പുരസ്കാരം നൽകി സഭ ആദരിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഐമുറി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ. (ചിത്രം) മെയിലിൽ അയക്കാം obt father antony
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.