അയിരൂര്‍ തോട് നവീകരണം: അധികൃതർക്ക് അലംഭാവം; ഷട്ടറുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം

കുന്നുകര: മഴ ശക്തമായി പ്രളയ ഭീഷണി ഉയര്‍ന്നിട്ടും അയിരൂര്‍ തോട് നവീകരണം നീളുന്നു. ചാലക്കുടിയാറിന്‍റെ സാന്നിധ്യമുള്ള അയിരൂര്‍ത്തോട് നവീകരിക്കാത്തതുമൂലം അങ്കമാലി- മാഞ്ഞാലി തോട്ടില്‍നിന്ന് വെള്ളം കയറി കുന്നുകര പഞ്ചായത്തിലെ ഹെക്ടര്‍ കണക്കിന് പ്രദേശങ്ങളിലെ കൃഷികളാണ്​ നശിക്കുന്നത്​. ജില്ലയിലെ പ്രധാന നെല്ലറകളില്‍ ഒന്നാണ് കുന്നുകര. കട്ടന്‍മുള, എലിത്തുരുത്ത്, നായ്ക്കര്‍, മുപ്പതുപറ എന്നീ പാടശേഖരങ്ങളിലെ 15 ഏക്കറോളം വിവിധ കൃഷികള്‍ വെള്ളക്കെട്ടിലാണ്. മാഞ്ഞാലി തോട്ടിലെ വെള്ളം അയിരൂര്‍ തോട് വഴി ചാലക്കുടി പുഴയിലേക്ക് ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടുണ്ടാകാന്‍ പ്രധാന കാരണം. കൃഷിക്കായി വെള്ളം സംഭരിക്കുന്നതിന് തടയണയുണ്ടാക്കാന്‍ അയിരൂര്‍ത്തോട്ടില്‍ എട്ട് കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതിനിടയിലൂടെ വെള്ളം ഒഴുകി പോകേണ്ടത്. എന്നാല്‍, കോണ്‍ക്രീറ്റ് കാലുകളില്‍ പുല്ലുംപായലും അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. വ്യാപകമായി കൃഷിനശിച്ച കര്‍ഷകര്‍ കഴിഞ്ഞദിവസം കോണ്‍ക്രീറ്റ് കാലുകളില്‍ അടിഞ്ഞുകൂടിയ പുല്ലും പായലും തള്ളി മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒഴുക്ക് തടസ്സപ്പെടുന്നത് മൂലം മാഞ്ഞാലിത്തോട്ടില്‍ ചാലക്കുടിപ്പുഴയെക്കാള്‍ രണ്ടടി മുകളിലാണ് ജലനിരപ്പുള്ളത്. മാഞ്ഞാലി തോട്ടിലെ കോരന്‍ കടവ് പാലത്തിന്‍റെ സമീപം സ്ഥാപിച്ച കോണ്‍ക്രീറ്റ് കാലുകള്‍ക്കിടയിലും മാലിന്യം അടിഞ്ഞുകൂടിയിരിക്കുകയാണ്. അതിനാല്‍ പെരിയാറിലേക്കുള്ള ഒഴുക്കും തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെയും വെള്ളക്കെട്ട് രൂക്ഷമാണ്. അയിരൂർ തോട്ടില്‍ കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിച്ച രണ്ടിടങ്ങളിലും അടിയന്തരമായി ഷട്ടറുകള്‍ സ്ഥാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ER ANKA 01 SHUTTER മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച അയിരൂര്‍ത്തോട്ടിലെ കോണ്‍ക്രീറ്റ് തൂണുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.