വിവിധ വാഹനാപകടങ്ങളിൽ എട്ടുപേർക്ക് പരിക്ക്

ആലുവ: വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ എട്ടുപേർക്ക് പരിക്കേറ്റു. കാറിന്‍റെ ഡോർ അശ്രദ്ധമായി തുറന്നപ്പോൾ ഡോറിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരി വയലക്കാട് വലിയകത്ത് റിയാസിന്‍റെ ഭാര്യ ഷിജിക്ക്​(35) പരിക്കേറ്റു. കടുങ്ങല്ലൂരിൽ ബൈക്ക് മറിഞ്ഞ് ശ്രീനിവാസിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ ഗീതാകൃഷ്ണൻ (47), യു.സി കോളജ് പോസ്റ്റ് ഓഫിസിന് സമീപം റോഡിലെ കുഴികണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാൽ ബൈക്കിന്​ പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികൻ കരുമാല്ലൂർ, കണ്ണാട്ട് വീട്ടിൽ രാജപ്പന്‍റെ മകൻ വിനോദ് (42), തോട്ടുമുഖം മാർവ്വൽ കവലയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി എടയപ്പുറം മാളിയേക്കൽ വീട്ടിൽ സലാമിന്‍റെ മകൻ ത്വയ്യിബ് (36) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് തട്ടാംപടി ചിറ്റമനപ്പാലത്ത് ബിബിൻ(36), തോട്ടക്കാട്ടുകരയിൽ ബൈക്കിൽനിന്ന് വീണ് എടയപ്പുറം എരമംഗലത്ത് ഹമീദ്(22), നാലാംമൈൽ കോരത്ത് സൈഫുന്നീസ(18), ചൊവ്വരയിൽ ബൈക്കിൽനിന്ന് വീണ് ചൊവ്വര കറുത്തേടത്ത് റോബിൻ ടോമി(29) എന്നിവർക്കും പരിക്കേറ്റു. ഇവരെ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.