തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്രമീകരണം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും വോട്ട് ചെയ്യുന്നതിന് പോളിങ് ബൂത്തുകളിൽ പ്രത്യേക ക്രമീകരണം ഒരുക്കിയതായി കലക്ടർ ജാഫർ മാലിക് അറിയിച്ചു. 80 വയസ്സിന് മുകളിലുള്ളവർക്ക് ക്യൂ ഒഴിവാക്കും. എല്ലാ പോളിങ് ബൂത്തിലും വീൽചെയർ സൗകര്യം ഒരുക്കും. പ്രായമായവർക്ക്​ ആവശ്യമായ സഹായം നൽകുന്നതിനായി വളന്റിയർമാരെ ചുമതലപ്പെടുത്തും. കോവിഡ് ബാധിതരോ കോവിഡ് സംശയിക്കുന്നവരോ ആയവർ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ് റിട്ടേണിങ് ഓഫിസറെയോ തഹസിൽദാറെയോ അറിയിച്ചാൽ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കുമെന്നും കലക്ടർ അറിയിച്ചു. പോളിങ് ബൂത്തുകളിൽ ഡ്യൂട്ടിയിലുള്ള മുഴുവർ ജീവനക്കാർക്കും നിയമന ഉത്തരവുകൾ അയച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിന് പുറത്തുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് തെരഞ്ഞെടുത്തിരിക്കുന്നതിനാൽ പോസ്റ്റൽ വോട്ട് കുറവാണ്. ഡ്യൂട്ടിയിലുള്ള 60 പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് പോസ്റ്റൽ വോട്ടുള്ളത്. ഇതിനുള്ള നടപടിയും പൂർത്തിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.