ആലുവ: ചൂണ്ടി വെയർഹൗസിൽനിന്ന് മദ്യക്കുപ്പികളിൽ ഒട്ടിക്കുന്ന ഹോളോഗ്രാം സ്റ്റിക്കറുകൾ കാണാതായ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. 400ഓളം ഹോളോഗ്രാം സ്റ്റിക്കറുകളാണ് കഴിഞ്ഞ ആഴ്ച കാണാതായത്. പിന്നീട് ഗോഡൗണിൽനിന്ന് ഇവ കണ്ടെത്തി. ഗോഡൗൺ ചുമതലക്കാരനായ അഷ്ടമിച്ചിറ സ്വദേശിയായ അയ്യപ്പനെതിരെയാണ് നടപടിയെടുത്തത്. ഇന്‍റേണൽ നടപടിയുടെ ഭാഗമായി ഇയാളെ കുറഞ്ഞ തുകയുടെ മദ്യക്കുപ്പികൾ സൂക്ഷിക്കുന്ന ഗോഡൗൺ ചുമതലയിലേക്ക് മാറ്റുകയായിരുന്നു. കാണാതായ ഹോളോഗ്രാം സ്റ്റിക്കറുകൾ ശനിയാഴ്ചയാണ് കണ്ടെത്തിയത്. ഗോഡൗണിൽനിന്ന് സ്റ്റിക്കർ കണ്ടെത്തിയതോടെ സംശയമുനയിൽ നിന്നവർ പ്രതിഷേധം ഉയർത്തി. സ്റ്റിക്കർ കാണാതായതിനെ തുടർന്ന് ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാർ ഗോഡൗൺ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചുമതലക്കാരനായ അയ്യപ്പൻ അനുവദിച്ചിരുന്നില്ല. ഗോഡൗണിൽനിന്ന് നിശ്ചിത നമ്പർ വരെയുള്ള സ്റ്റിക്കർ കൈപ്പറ്റിയെന്ന നിലപാടിലായിരുന്നു ഇയാൾ. പിന്നീട് മേലുദ്യോഗസ്ഥരുടെ നിർദേശാനുസരണം ഗോഡൗൺ പരിശോധിച്ചപ്പോൾ സ്റ്റിക്കർ കണ്ടെത്തുകയായിരുന്നു. ഇതിനിടെ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും ചിലർ നടത്തി. എന്നാൽ, സ്റ്റിക്കർ കാണാതായ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.