കാണാതായ രാഹുലിന്റെ പിതാവ് മരിച്ച നിലയിൽ

ആലപ്പുഴ: 17 വർഷം മുമ്പ്​ ആലപ്പുഴ നഗരത്തിൽനിന്ന് കാണാതായ രാഹുലിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശ്രമം വാർഡ്​ രാഹുൽ നിവാസിൽ എ.ആർ. രാജുവാണ്​ (55) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 2005 മേയ് 18നാണ് മധ്യവേനൽ അവധിക്കാലത്ത് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്. ഏഴുവയസ്സ്​ പൂർത്തിയാകും മുമ്പായിരുന്നു രാഹുലിന്റെ തിരോധാനം. ഇക്കഴിഞ്ഞ 18നാണ് രാഹുലിനെ കാണാതായി 17 വർഷം പൂർത്തിയായത്. രാഹുലിന്റെ തിരോധാനത്തെ തുടർന്ന് ഗൾഫിൽനിന്ന് മടങ്ങിയെത്തിയ രാജു പിന്നീട് ശാരീരിക അസ്വസ്ഥകളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: മിനി (കൺസ്യൂമർ ഫെഡ് നീതി സ്റ്റോർ ജീവനക്കാരി). മകൾ: ശിവാനി (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.