മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു

കുമരകം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യക്ക്​ പിന്നാലെ ഭർത്താവും മരിച്ചു. കുമരകം പഞ്ചായത്ത് ആറാംവാർഡിൽ പുല്ലൻപറമ്പിൽ പാപ്പച്ചൻ (56), ഭാര്യ സൂസമ്മ പൗലോസ്​(51) എന്നിവരാണ്​ മരിച്ചത്​. ഞായറാഴ്ച പുലർച്ച 3.30ന്​ കോട്ടയം മെഡിക്കൽ കോളജിലായിരുന്നു അസുഖബാധിതയായ സൂസമ്മ​ മരിച്ചത്. ഞായറാഴ്ച വൈകീട്ട്​ മൂന്നിന് സംസ്​കാരം നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. ഭാര്യയുടെ മൃതദേഹത്തിന് അരികെ ഇരിക്കവെ തലചുറ്റിവീണ പാപ്പച്ചനെ കുമരകം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചക്ക്​ 1.30ന്​ മരിച്ചു. അർബുദ ബാധിതനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. സൂസമ്മ 15ൽകടവിൽ പുതുച്ചേരി മുപ്പതിൽ കുടുംബാംഗമാണ്. ഇരുവരുടെയും സംസ്​കാരം നടത്തി. മക്കൾ: സാന്ദ്ര, ആർദ്ര. പടം KTD susamma KTD pappachan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.