'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി തുടങ്ങി

മട്ടാഞ്ചേരി: വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം കൃഷിപാഠങ്ങളും എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കിയ 'ഞങ്ങളും കൃഷിയിലേക്ക്​' പദ്ധതിയുടെ മട്ടാഞ്ചേരി സബ്ജില്ലതല ഉദ്ഘാടനം നടന്നു. കൊച്ചി നഗരസഭ സാമൂഹികക്ഷേമകാര്യ സമിതി സ്ഥിരം അധ്യക്ഷ ഷീബാലാൽ പച്ചക്കറിവിത്തുകൾ എച്ച്​.എം ഫോറം കൺവീനർ പി.ജി. സേവ്യറിന് നൽകി ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫിസർ എൻ. സുധ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം.എസ്. ആന്‍റണി, പരിസ്ഥിതി ക്ലബ് ജില്ല കോഓഡിനേറ്റർ പി.എം. സുബൈർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.