സെയ്​ലിങ്​ മത്സരം

മട്ടാഞ്ചേരി: മാമ്മൻ കപ്പിന്​ വേണ്ടിയുള്ള ബോട്ടുകളുടെ ഓപൺ നടന്നു. മൊത്തം നടത്തിയ 14 മത്സരങ്ങളിൽ എന്‍റർപ്രൈസ്, ലെയ്സർ ക്ലാസിലുള്ള സെയിൽ ബോട്ടുകളാണ് പങ്കെടുത്തത്. ഇന്ത്യൻ നേവൽ വാട്ടർമാൻഷിപ് ട്രെയിനിങ്​ സെന്‍ററും ഐ.എൻ.എസ് വെണ്ടുരുത്തിയും ചേർന്നാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. സ്റ്റേഷൻ കമാൻഡർ കമ്മഡോർ ദീപക് കുമാർ മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി. ഐ.എൻ.എസ് വെണ്ടുരുത്തി എൻ.ഡി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.