ഫുട്​ബാൾ ടൂർണമെന്റ് ആരംഭിച്ചു

ഫോർട്ട്​കൊച്ചി: വെളി ലയൺസ് ഫുട്​ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ അഖില കേരള ജൂനിയർ, സബ് ജൂനിയർ . ഫോർട്ട്​കൊച്ചി വെളി ഫിഫ മൈതാനിയിൽ നടക്കുന്ന മത്സരങ്ങൾ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസി. പൊലീസ് കമീഷണർ സി.ജി. രവീന്ദ്രനാഥ് മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ് വി.ജെ. ആൻസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. സേവ്യർ സ്വാഗതം പറഞ്ഞു. ആദ്യ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ വെളി ലയൺസ് എതിരില്ലാത്ത ഒരുഗോളിന് പുത്തൻവേലിക്കര പ്രോമിസ് ഫുട്​ബാൾ അക്കാദമിയെ തോൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.