വിദ്യാർഥി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

ഫോട്ടോ ക്യാപ്ഷൻ ekd adithyan 17 alv ആദിത്യൻ ആലുവ: മുപ്പത്തടം എടയാറ്റുചാലിൽ മഴപെയ്തു നിറഞ്ഞ വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്റെ മകൻ ആദിത്യനാണ് (17) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ആദിത്യൻ പാടത്തേക്കിറങ്ങിയത്. നീന്തിക്കൊണ്ടിരിക്കെ താഴ്ന്നുപോയ ആദിത്യനെ കണ്ടെടുത്ത്​ നാട്ടുകാർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. പിതാവ്​ സജീവൻ കൽപണിക്കാരനാണ്. മാതാവ്​: ലത. സഹോദരി: കൃഷ്ണവേണി. --------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.