ആലുവ: ടൗണിലെ വെള്ളക്കെട്ട് വിഷയത്തിൽ നഗരസഭ മനുഷ്യാവകാശ കമീഷനെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം. ആലുവ താലൂക്ക് പൗരാവകാശ സമിതിയാണ് നഗരസഭക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. കാനകളിൽനിന്ന് മാലിന്യം കൃത്യമായി നീക്കം ചെയ്യാത്തതിനാലാണ് ആലുവയിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നതെന്നാണ് പൗരാവകാശ സംരക്ഷണ സമിതി കമീഷന് നൽകിയ പരാതിയിൽ പ്രധാനമായും ആരോപിച്ചിരുന്നത്. പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ എക്കലും മണ്ണും എത്രയും വേഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് കമീഷൻ നഗരസഭ അധികാരികളോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയായി നഗരസഭ മുൻ സെക്രട്ടറി നാലുമാസം മുമ്പ് കമീഷന് നൽകിയ വിശദീകരണം കമീഷനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ആരോപണം. ആലുവയിലെ എല്ലാ ഓടകളും അഴുക്കുചാലുകളും ശുചീകരിച്ചിട്ടുണ്ടെന്നാണ് വിശദീകരണം നൽകിയത്. എന്നാൽ, വേണ്ട രീതിയിൽ കാനകളിൽ ശുചീകരണം നടത്താതെയാണ് മുൻ സെക്രട്ടറി കമീഷന് റിപ്പോർട്ട് നൽകിയതത്രെ. ഇതിന്‍റെ തെളിവാണ് ഞായറാഴ്ചത്തെ വ്യാപക വെള്ളക്കെട്ട്. കാനകൾ തന്നെയാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നഗരസഭ അധികൃതരടക്കം സമ്മതിച്ചിട്ടുമുണ്ട്. ഇതിന്‍റെ ഭാഗമായി ബസ്സ്റ്റാൻഡിന് അകത്തെ വലിയ കാന പ്രധാനമായി ശുചീകരിക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ഗുഡ്‌സ് ഷെഡ് ഭാഗത്തുനിന്ന് മലിനജല ശുചീകരണ പ്ലാന്‍റിലേക്കുള്ള വലിയ കാനയും മാലിന്യം നിറഞ്ഞ് അടഞ്ഞു. അതുമൂലം റെയിൽവേ സ്റ്റേഷൻ മുതലുള്ള വെള്ളം മുഴുവൻ ഗുഡ്‌സ് ഷെഡ് കാനക്ക് സമീപത്തെ ശാന്തി നഗർ അടക്കം ജനവാസ കേന്ദ്രങ്ങളിലേക്ക് കയറുകയായിരുന്നു. ഈ പ്രധാന കാനകളടക്കം മാലിന്യം നിറഞ്ഞു കിടക്കുമ്പോഴാണ് വിവരങ്ങൾ മറച്ചുവെച്ച് നഗരസഭ കമീഷന് തെറ്റായ വിവരം നൽകിയതെന്ന് പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത് ആരോപിച്ചു. ഇതിനെതിരെ സംരക്ഷണ സമിതി വീണ്ടും മനുഷ്യാവകാശ കമീഷനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.