രണ്ടുപേർക്ക് പരിക്ക് ആലുവ: കാറിടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബൈക്കിൽ തട്ടി മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബൈപാസിന് സമീപമാണ് അപകടം. ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന തോട്ടക്കാട്ടുകര, ശ്രീകോവിലിൽ കിരണിന്‍റെ ഭാര്യ ശ്യാമ (36), ബൈക്ക് യാത്രികൻ കോട്ടപ്പുറം മാളിക കടവിൽ സുധീഷിന്‍റെ മകൻ വിഷ്ണു (27) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയെന്ന് ഓട്ടോറിക്ഷ ഡ്രൈവർ ഷാജി പറഞ്ഞു. ആലുവ കടുങ്ങല്ലൂരിൽ ബൈക്ക് തെന്നി മറിഞ്ഞ് മുഹമ്മദ് നിവാസിൽ മുഹമ്മദ് സാത് (19), കടുങ്ങല്ലൂർ വളഞ്ഞമ്പലത്ത് കാറും ബൈക്കും കൂട്ടിമുട്ടി നീറിക്കോട് വള്ളത്ത് പറമ്പിൽ നിഷാദ് (40) എന്നിവർക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.