സേഫ് ആലുവ പദ്ധതിയുമായി ആലുവ പൊലീസ്

ആലുവ: പൊതുജന പങ്കാളിത്തത്തോടെ സേഫ് ആലുവ പദ്ധതിയുമായി പൊലീസ്. ഇതിന്‍റെ ഭാഗമായി രാത്രികാല പരിശോധന ശക്തമാക്കും. മോഷണം, പിടിച്ചുപറി, ആക്രമണം, അസാന്മാർഗിക പ്രവർത്തനങ്ങൾ, മയക്കുമരുന്ന് എന്നിവ തടയുകയാണ് ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. മർച്ചന്‍റ്സ്, റെസിഡന്‍റ്​സ്​ അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, സെക്യൂരിറ്റി വിഭാഗങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളി സംഘടനകൾ എന്നിവരെ സഹകരിപ്പിച്ചാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ആലുവ ഈസ്റ്റ്‌ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എല്‍. അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗങ്ങളും സന്നദ്ധ സംഘടനകളുടെ യോഗവും വിളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.