പറവൂർ: ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. ചേന്ദമംഗലം കൊച്ചങ്ങാടി ഭാഗത്തുനിന്ന് 13.69 ഗ്രാം ഹഷീഷ് ഓയിലുമായി വടക്കുംപുറം പുത്തൻപുരക്കൽ വിവേക് (24), മാല്യങ്കര പാലത്തിന് സമീപത്തുനിന്ന് 13.41 ഗ്രാം ഹഷീഷ് ഓയിലുമായി നായരമ്പലം അറക്കൽ ഷാരോൺ (20) എന്നിവരാണ് പിടിയിലായത്. വടക്കേക്കര ഇൻസ്പെക്ടർ എം.കെ. മുരളിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ------------------------------------------------------- വൈദ്യുതി മുടങ്ങും വരാപ്പുഴ: ആലങ്ങാട്, വടക്കേക്കര, വരാപ്പുഴ, ചേന്ദമംഗലം, മൂത്തകുന്നം കെ.എസ്.ഇ.ബി സെക്ഷനുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും. ------------------------------------------- സൈബർ സുരക്ഷ ക്ലാസ് പറവൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്‍റെ നേതൃത്വത്തിൽ അമ്മമാർക്കായി സൈബർ സുരക്ഷ ക്ലാസ് നടന്നു. അലുമ്നി സെക്രട്ടറി ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജാസ്മിൻ കരീം അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ പ്രഭവ് എ. അശോക്, മുഹമ്മദ് നിഹാൽ, കെ.എസ്. അഭിഷേക്, പി. അഭിജിത് എന്നിവർ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക എ.എസ്. സിനി, മിനി ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.