കെ- റെയിൽ; യു.ഡി.എഫ് നിലപാടാണ് ശരിയെന്ന് തെളിഞ്ഞതായി ശശി തരൂര്‍

കാക്കനാട്: യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രചാരണ ഗാനവുമായി മഹിള കോൺഗ്രസ്. ഭീഷ്മ പർവം സിനിമയിലെ പറുദീസ എന്ന ഗാനത്തിന്‍റെ ഈണത്തിലാണ് പ്രചാരണ ഗാനം. ശശി തരൂർ എം.പിയായിരുന്നു ഗാനം പ്രകാശനം ചെയ്തത്. കെ-റെയിലുമായി ബന്ധപ്പെട്ട യു.ഡി.എഫ് നിലപാടാണ് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. കെ-റെയിലുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല, തൃക്കാക്കരയില്‍ കെ.വി. തോമസല്ല പി.ടി.തോമസിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചാവിഷയമെന്നും യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങിലെ പ്രകാശന വേളയിൽ അദ്ദേഹം പറഞ്ഞു. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി അധ്യക്ഷയായിരുന്നു. അനഘ എല്‍സ തോമസാണ് ഗാനരചന. പി.പി. ഐസക്, മെനീഷ മെല്‍ബിന്‍ എന്നിവരാണ് ഗാനമാലപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.