റോഡ് കൈയേറ്റം ഒഴിപ്പിക്കാൻ കലക്ടർ ഇടപെടണമെന്ന്

കാലടി: കാലടി മുതൽ മലയാറ്റൂർ അടിവാരം വരെ ഒമ്പതു കിലോമീറ്ററോളം ദൂരത്തിൽ റോഡ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് കലക്ടർ ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഹൈകോടതി ഇടപെടൽ മൂലം പി.ഡബ്ല്യു.ഡി റോഡിനു സമീപം വാട്ടർടാങ്ക് ജങ്​ഷനു സമീപം പുറമ്പോക്കിൽ നിന്ന വീട് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. ഈ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളുടെ കൈയേറ്റങ്ങൾ മൂലം റോഡ് ചുരുങ്ങിയ നിലയിലാണ്. 2019ൽ ഈ റോഡിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിന് കലക്ടർ യോഗം വിളിച്ച് നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ ഉറക്കം നടിക്കുന്നതിനാൽ നടപടി മന്ദഗതിയിലാണ്. പഴയസർവേ പ്രകാരം മുഴുവൻ കൈയേറ്റവും അളന്ന് ഒഴിപ്പിക്കണമെന്ന് ആക്ഷൻ സമിതി ഭാരവാഹികളായ ടി.ഡി. സ്റ്റീഫൻ, നെൽസൻ മാടവന എന്നിവർ ആവശ്യപ്പെട്ടു. ചിത്രം-- കാലടി-മലയാറ്റൂർ അടിവാരം റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി കാലടി ഭാഗത്ത് പൊളിച്ചുമാറ്റിയ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.