മിനി ലോറിയിടിച്ച്​ അധ്യാപിക മരിച്ചു

........പുതിയ ഫയൽ തിരുവല്ല: കാവുംഭാഗം- ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജങ്​ഷൻ വായനശാലക്ക്​ സമീപം മിനി ലോറിയിടിച്ച്​ സ്കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ എം.എസ്. സുനേജിന്‍റെ ഭാര്യ വിജിമോളാണ്​ (32)​ മരിച്ചത്. മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠത്തിലെ അധ്യാപികയാണ്​. ബുധനാഴ്ച വൈകിട്ട് നാലോടെയാണ്​ അപകടം. ഇടിഞ്ഞില്ലം ഭാഗത്തുനിന്ന്​ വന്ന മിനി ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: കാശിനാഥ് (എട്ട്​), കീർത്തന (അഞ്ച്​), കർണജിത് (ഒമ്പത്​ മാസം). സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.