മത്സ്യമേഖലയിലെ പണിമുടക്കിനെ കെ.ആർ.എൽ.സി.സി പിന്തുണക്കും

കൊച്ചി: മത്സ്യമേഖല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 23ന്​ മത്സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത പണിമുടക്കിനെ കേരള റീജനൽ ലാറ്റിൻ കാത്തലിക്​ കൗൺസിൽ (കെ.ആർ.എൽ.സി.സി) പിന്തുണക്കും. കേരളത്തിലെ മത്സ്യമേഖല ഗുരുതര പ്രതിസന്ധിയിലാണ്​. കടലും തീരവും കടൽവിഭവങ്ങളും മത്സ്യത്തൊഴിലാളികൾക്ക് അന്യമാക്കുന്ന നിയമങ്ങളും പരിപാടികളും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ദയാരഹിതമായി നടപ്പാക്കുന്നു. ഇന്ധന വില നിയന്ത്രണമില്ലാതെ വർധിക്കുന്നു. ഉചിതമായ സാമ്പത്തിക പാക്കേജ് ഉൾപ്പെടെ സംരക്ഷണ നടപടി കൈക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബാധ്യസ്ഥരാണെന്ന്​ കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും ​പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.