കൊച്ചി: എയ്ഡഡ് കോളജ് മേഖലയിലെ ഇടതുപക്ഷ അധ്യാപകരുടെ സംഘടനയായ ദ ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) 64ാമത് സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 19, 20 തീയതികളിൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മികച്ച കോളജ് യൂനിയനുള്ള പ്രഥമ അഭിമന്യൂ പുരസ്കാരം സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് ജോജി അലക്സ്, ജനറൽ സെക്രട്ടറി ഡോ. സി. പത്മനാഭൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഡോ. വി.പി. മാർക്കോസ്, ഫിനാൻസ് കമ്മിറ്റി കൺവീനർ ഡോ. എ.യു. അരുൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.