കാക്കനാട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂത്ത് ലീഗ് തൃക്കാക്കര മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.ബി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ടി.പി. അഷറഫലി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ, മുൻ എം.എൽ.എ വി.ടി. ബൽറാം, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി പറക്കാട്ട് ഹംസ, ട്രഷറർ എൻ.കെ. നാസർ, യൂത്ത് കെ.എൻ. നിയാസ് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ. നിയാസ്, പി.എം. മാഹിൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.