കൊച്ചി: ജില്ലയിലെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ അസി. മെക്കാനിക്കൽ, കോമേഴ്സ്യൽ തസ്തികകളിലേക്ക് വിവിധ വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർഥികൾക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 26ന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 18നും 45 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത ഇളവുകൾ ബാധകം. യോഗ്യത: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, മറൈൻ എൻജിനീയറിങ് വിഭാഗങ്ങളിൽ ഒന്നിൽ മൂന്നു വർഷത്തെ ഡിപ്ലോമ പാസായിരിക്കണം. കപ്പൽ നിർമാണശാലയിൽനിന്നോ എൻജിനീയറിങ് കമ്പനിയിൽനിന്നോ സർക്കാർ, അർധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നോ ഏഴു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2422458.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.