കാഞ്ഞൂർ: പുതിയേടം പാർഥസാരഥി ക്ഷേത്രത്തിനു മുന്നിലെ മദിരാശി മരത്തിന്‍റെ ചില്ലകൾ അപകട ഭീഷണി ഉയർത്തുന്നു. കാഞ്ഞൂർ വൈദ്യുതി സെക്ഷനിൽ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വൈദ്യുതി ഓഫിസിന് 300 മീറ്റർ ദൂരത്താണ് മരം നിൽക്കുന്നത്. വൈദ്യുതി കമ്പികളുടെ ഇടയിലൂടെ ചില്ലകൾ വളർന്നുനിൽക്കുന്നതിനാൽ മിക്ക സമയത്തും വൈദ്യുതിമുടക്കം പതിവാണ്. ഇതിന് സമീപമാണ് വില്ലേജ് ഓഫിസ്, ആയുർവേദ-ഹോമിയോ-മൃഗാശുപത്രികൾ പ്രവർത്തിക്കുന്നത്. അടിയന്തരമായി ചില്ലകൾ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം- വൈദ്യുതി ലൈനുകളുടെ ഇടയിലൂടെ കടന്നുപോകുന്ന പുതിയേടം പാർഥസാരഥി ക്ഷേത്രത്തിനു മുന്നിലെ മദിരാശി മരത്തിന്‍റെ ചില്ലകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.