രണ്ട് ദേശീയ മെഡൽ നേടി നീന്തലിലും ജോസ് മാവേലി താരമായി

ആലുവ: സീനിയര്‍ വെറ്ററന്‍ ചാമ്പ്യന്‍ ജോസ് മാവേലി നീന്തലിലും ദേശീയ താരമായി. പാന്‍ ഇന്ത്യ മാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷന്‍ ബാംഗ്ലൂര്‍ പദുകോണ്‍ ദ്രാവിഡ് സ്‌പോർട്‌സ് സൻെററില്‍ നടത്തിയ ദേശീയ നീന്തല്‍ മത്സരത്തില്‍ 50, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനങ്ങളിലാണ് 70+ വിഭാഗത്തില്‍ രണ്ട് വെങ്കല മെഡൽ നേടിയത്. ഓട്ടമത്സരങ്ങളില്‍ മുമ്പ്​ നിരവധി തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്​. ജനസേവ ശിശുഭവൻ സ്ഥാപകനും മുന്‍ചെയര്‍മാനുമാണ് ജോസ് മാവേലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.