കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം സംരക്ഷണഭിത്തിക്ക് പിന്നാലെ റോഡും ഇടിയുന്നു. വനമേഖലയിൽ മഴ കനത്തതാണ് റോഡും അതിവേഗം ഇടിയാൻ കാരണം. ദേശീയപാത അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇതുവഴി ഗതാഗതം നിലയ്ക്കുന്ന സാഹചര്യമാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള സംരക്ഷണ ഭിത്തിയാണ് തകർച്ചയിലായത്. ഫില്ലിങ് സൈഡ് 500 അടിയിലേറെ ആഴമുള്ള കൊക്കയാണ്. സംരക്ഷണ ഭിത്തി അറ്റകുറ്റപ്പണിക്ക് അധികൃതർ കൂട്ടാക്കാത്തതുമൂലം അടുത്തിടെ കൂടുതൽ ദൂരം ഇടിഞ്ഞു. ഇതോടെ ഇതുവഴി സുഗമ ഗതാഗതവും തടസ്സപ്പെട്ടു. ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചതാണ് അധികൃതർ ചെയ്ത നടപടി. കഴിഞ്ഞ രണ്ടാഴ്ചയായി മഴ ശക്തമായതോടെയാണ് സംരക്ഷണഭിത്തിക്ക് പിന്നാലെ ടാറിങ് റോഡും ഇടിയാൻ തുടങ്ങിയത്. EM KMGM 1 Road ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം റോഡ് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.