പുക്കാട്ടുപടിയിൽ പട്ടാപ്പകൽ മോഷണം

പുക്കാട്ടുപടിയില്‍ പട്ടാപ്പകല്‍ മോഷണം കിഴക്കമ്പലം: പുക്കാട്ടുപടി കാഞ്ഞിരത്താമുകള്‍ നടുവില്‍ വിജയമ്മയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. 10 പവനും 2500 രൂപയുമാണ് മോഷണം പോയത്. വിരലടയാള വിദഗ്​ധരുടെയും ഡോഗ്‌സ്ക്വാഡിന്‍റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. വിജയമ്മയും കുടുംബവും ഗര്‍ഭിണിയായ മകളെ ആലുവയിലെ ആശുപത്രിയില്‍ കാണിക്കാൻ വീടുപൂട്ടി പോയതായിരുന്നു. അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്ത്കയറിയ മോഷ്​ടാവ് അലമാരയുടെ പൂട്ട് തല്ലിപ്പൊളിച്ച് പണവും സ്വര്‍ണവും മോഷ്​ടിക്കുകയായിരുന്നു. തടിയിട്ട പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ea pagilum kodukanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.