ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് വിജയം

കൂത്താട്ടുകുളം: ഇലഞ്ഞി, മുത്തലപുരം സർവിസ് സഹരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ വിജയം. ആകെ 13 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 യു.ഡി.എഫ് നേടി. ഒരു സീറ്റാണ്​ എൽ.ഡി.എഫ് നേതൃത്വം കൊടുത്ത സഹകരണ സംരക്ഷണ മുന്നണിക്ക്​ നേടാനായത്​. യു.ഡി.എഫിൽ കേരള കോൺഗ്രസ് എട്ടും കോൺഗ്രസ് മൂന്നും കേരള കോൺഗ്രസ് ജേക്കബ് ഒരുസീറ്റും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.