മുഖംമിനുക്കി മൂവാറ്റുപുഴ നഗരത്തിലെ പാര്‍ക്ക് blurb കൗതുകക്കാഴ്ചയായി ഏറുമാടം മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന കുട്ടികളുടെ പാർക്കിൽ കൗതുകക്കാഴ്ചയായി ഏറുമാടം. പാർക്കിലെ വലിയ മരത്തിലാണ് പൂമാലയിൽനിന്ന് എത്തിയ ആദിവാസികൾ പരമ്പരാഗത രീതിയിൽ ഏറുമാടം നിർമിച്ചത്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം അടച്ചിട്ട മൂവാറ്റുപുഴ നഗരസഭ നഗരമധ്യത്തിലെ കുട്ടികളുടെ പാര്‍ക്ക് കഴിഞ്ഞമാസമാണ് ലക്ഷങ്ങള്‍ മുടക്കി നവീകരിക്കാൻ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് പാർക്കിലെ വൻമരത്തിൽ ഏറുമാടം നിർമിച്ചത്. പാർക്കിലെത്തുന്ന കുരുന്നുകൾക്ക് കൗതുകക്കാഴ്ചയായി ഇത് മാറിയിട്ടുണ്ട്. മുളയും ഓലയും മരവുമാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നവീകരണ ഭാഗമായി തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലെ കല വിദ്യാർഥികള്‍ ദിവസങ്ങളോളം പാര്‍ക്കില്‍ ക്യാമ്പ് ചെയ്ത് തുരുമ്പുപിടിച്ച ഉപകരണങ്ങളെല്ലാം പെയിന്റടിച്ച് മനോഹരമാക്കുകയും മതിലുകൾ പെയിന്റ് ചെയ്തും വിവിധ കാര്‍ട്ടൂണുകള്‍ വരച്ചും ഭംഗിയാക്കിയിരുന്നു. ഇതോടൊപ്പം കുട്ടികളെയും മുതിര്‍ന്നവരെയും ആകർഷിക്കാൻ വിവിധ പദ്ധതികളാണ് പാര്‍ക്കില്‍ നടപ്പാക്കുന്നത്. മനോഹര ഗാര്‍ഡനും കുട്ടികള്‍ക്ക് സവാരി ചെയ്യാൻ സൈക്കിളും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിൽ സ്ഥാപിച്ചിട്ടുള്ള സ്ത്രീരൂപത്തിന്റെ ചുവട്ടില്‍ അക്വാഗാര്‍ഡനിങ് ചെയ്യുന്ന നീതു സുനീഷ് സൗജന്യമായി തയാറാക്കിയ താമരക്കുളവുമുണ്ട്. വിവിധ വര്‍ണത്തിലുള്ള താമരകളാണ് കുളത്തില്‍ ഒരുക്കിയിരിക്കുന്നത്. മുഖംമിനുക്കിയ നഗരത്തിലെ പാര്‍ക്ക് കാണാനും ഉല്ലസിക്കാനും നിരവധി കുട്ടികളാണ് ദിനേന പാര്‍ക്കിലെത്തുന്നത്. മൂവാറ്റുപുഴ നഗരസഭ പാര്‍ക്കിലെ ഏറുമാടം EM Mvpa 7 Park boxil nalakam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.