കൊച്ചി: സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറായി അഡ്വ. വി.സി. സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ മുന്‍ സംസ്ഥാന ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമാണ് സെബാസ്റ്റ്യന്‍. മേയ് 21ന് തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യന്‍ കര്‍ഷക നേതാക്കളുടെ സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി (മധ്യപ്രദേശ്), ജഗദീഷ് സിങ് ധന്യലവാന്‍ (പഞ്ചാബ്) എന്നിവർ പങ്കെടുക്കും. കെ. ശാന്തകുമാര്‍ (കർണാടക), ദേവശിഖാമണി (തമിഴ്‌നാട്), പി. നരസിംഹനായിഡു (തെലങ്കാന), ദശരഥറെഡ്ഡി (ആന്ധ്ര), പി.ടി. ജോണ്‍, അഡ്വ. ജോണ്‍ ജോസഫ് (കേരള) എന്നിവരാണ് സൗത്ത് ഇന്ത്യയുടെ മറ്റു ഭാരവാഹികള്‍. EKG Adv V C Sebastian. Jpg -വി.സി. സെബാസ്റ്റ്യന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.