തോമസ്​ കപ്പ്​ ജയം: മലയാളികൾക്ക്​ കാഷ്​ അവാർഡ്​

കൊച്ചി: തായ്​ലൻഡിൽ തോമസ്​ ആൻഡ്​​ യൂബർ കപ്പ്​ ബാഡ്​​മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വിജയിച്ച മലയാളി താരങ്ങൾക്ക്​ കേരള ബാഡ്​​മിന്‍റൺ ഷട്ടിൽ അസോ. കാഷ്​ അവാർഡ്​ പ്രഖ്യാപിച്ചു. എം.ആർ. അർജുൻ, എച്ച്​.എസ്​. പ്രണോയ്​ എന്നീ കളിക്കാരും കോച്ചായി യു. വിമൽകുമാറുമാണ്​ ടീമിൽ ഉണ്ടായിരുന്ന മലയാളികൾ. കളിക്കാർക്ക്​ രണ്ടുലക്ഷം വീതവും കോച്ചിന്​ ഒരുലക്ഷവുമാണ്​ അവാർഡ്​ നൽകുകയെന്ന്​ അസോ. പ്രസിഡന്‍റ്​ അഡ്വ. കെ. അനിൽകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.