സ്വർണക്കടത്തിൽ ഒളിവിലായിരുന്നയാൾ പിടിയിൽ

നെടുമ്പാശ്ശേരി: സ്വർണ കള്ളക്കടത്ത് കേസിൽ മുംബൈ ഡി.ആർ.ഐ അന്വേഷിക്കുന്ന ആലുവ സ്വദേശി അറസ്റ്റിൽ. ആലുവ യു.സി കോളജ് സുരൂർ മൻസിലിൽ ഉബൈദ് റഹ്​മാനാണ് (31) നെടുമ്പാശ്ശേരിയിൽ എമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായത്. ഡി.ആർ.ഐ പ്രതിയാക്കിയതിനെത്തുടർന്ന് ഒളിവിൽ പോയ ഉബൈദ് റഹ്​മാനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷാർജയിലേക്ക് പോകാനെത്തിയപ്പോഴാണ് പിടിയിലായത്. ഇയാളെ മുംബൈ പൊലീസിന് കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.