പള്ളുരുത്തി: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പള്ളുരുത്തി സ്വദേശികളായ ഷഫീഖിന്റെയും, അനർഘയുടെയും കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി മെഗാ ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക കൈമാറി. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചികിത്സ സമിതി ചെയർമാൻ കൗൺസിലർ അഡ്വ. പി.എസ്. വിജു അധ്യക്ഷത വഹിച്ചു, ട്രഷറർ അഡ്വ: ഹനീസ് മനക്കൽ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഷഫീഖിന് വേണ്ടി പിതാവ് ഹനീഫും, അനർഘക്ക് വേണ്ടി ഭർത്താവ് സാം എന്നിവർ ചെക്കുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.