ജനകീയ സമരങ്ങൾ ഫലം കണ്ടു; റോഡ് സഞ്ചാരയോഗ്യമാക്കി

ഫോർട്ടുകൊച്ചി: ജനകീയ സമരങ്ങൾ ഫലംകണ്ടു, മൂന്നു വർഷമായി തകർന്നുകിടക്കുകയും നിരവധി അപകടത്തിന്​ ഇടയാക്കിയതുമായ റോഡ് സഞ്ചാരയോഗ്യമാക്കി തുടങ്ങി. ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിക്ക് സമീപം സെന്‍റ് പോൾസ് സ്കൂളിനോട് ചേർന്നുള്ള റോഡിലെ അഗാധമായ കുഴികൾ അടച്ച് കട്ട വിരിക്കുന്ന പണികളാണ് തിങ്കളാഴ്ച ആരംഭിച്ചത്. ടൂറിസ്റ്റ് മേഖലയിലെ പ്രധാന റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ വിവിധ സംഘടനകൾ സമരം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മഴവെള്ളം കെട്ടിക്കിടന്ന കുഴിയിൽ ഇരുചക്രവാഹനം വീണ് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. ഏതായാലും വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ചതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാർ. ചിത്രം. റോഡിലെ കുഴികൾ അടച്ച് തൊഴിലാളികൾ കട്ട വിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.