കൊച്ചി: ബാങ്കുകളിലെ താൽക്കാലിക ജീവനക്കാർക്ക് ആയുസ്സുമുഴുവൻ ഒരേ വേതനം നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ബി.സി.സി.ഇ.എഫ് രണ്ടാം സമ്മേളനം ആവശ്യപ്പെട്ടു. സ്ഥിരപ്പെടുത്തുന്നതുവരെ അവർക്ക് വാർഷിക ഇൻക്രിമെന്‍റുകളും അവധി സൗകര്യങ്ങളും വില സൂചികയനുസരിച്ച് ക്ഷാമബത്തയും അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, ബെഫി അഖിലേന്ത്യ ജോ. സെക്രട്ടറി എസ്.എസ്. അനിൽ, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് അഡ്വ. കെ.വി. ജോർജ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: അഡ്വ. കെ.വി. ജോർജ് (പ്രസി), കെ.എസ്. രവീന്ദ്രൻ (ജന. സെക്ര), കെ. പ്രകാശൻ (സെക്ര), സി.എം. ഖാദർകുട്ടി (ട്രഷ). ഫോട്ടോ ക്യാപ്ഷൻ EC CHN BCCEF ബി.സി.സി.ഇ.എഫ് സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.