കരുമാല്ലൂർ: മാഞ്ഞാലി സർവിസ് സഹകരണ ബാങ്ക് ഭരണം 13ൽ പത്ത് സീറ്റും നേടി കോൺഗ്രസ് തിരിച്ച് പിടിച്ചു. മൂന്ന് സീറ്റ് എൽ.ഡി.എഫ് നേടി. 2017ൽ എൽ.ഡി.എഫ് 11 സീറ്റ് നേടി അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഈ കാലയളവിൽ എൽ.ഡി.എഫിൽ നടന്ന അധികാര വടംവലിയും പുതിയ ജീവനക്കാരുടെ നിയമനവും ഏറെ വിവാദമുണ്ടാക്കി. മുക്കുപണ്ട പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവവും ഉണ്ടായി. 2017ൽ എൽ.ഡി.എഫിലെ എം.എം. റഷീദായിരുന്നു പ്രസിഡന്റ്. പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ സംഘർഷം ഉണ്ടായി. എന്നാൽ, പൊലീസിന്റെ ഇടപെടൽ മൂലം സംഘർഷ സാധ്യത അയഞ്ഞു. കോൺഗ്രസിലെ എ.എം. അലി, ടി.എ. മുജീബ്, പി.എ. സക്കീർ, എ.എം. അബ്ദുൽ സലാം, കെ.എ. അബ്ദുൽ ഗഫൂർ, കെ.എച്ച്. നാസർ, സി.എച്ച്. സഗീർ, സാജിത നിസാർ, രമ സുകുമാരൻ, ജിതേഷ് കണ്ണൻ എന്നിവർ വിജയിച്ചു. സി.പി.എമ്മിൽ നിന്നും മുൻ ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. റഫീക്, ടി.കെ. അശോകൻ, സബിത നാസർ എന്നിവരും വിജയികളായി. ഭരണ സമിതിയിൽ അംഗങ്ങളായിരുന്ന എ.എം. അലിയും പി.എ. സക്കീറും ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവർ രണ്ടുപേരും പ്രസിഡന്റ് പദവി ആഗ്രഹിക്കുന്നവരാണ്. അലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കരുമാല്ലൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവുമാണ്. ഒരാൾക്ക് ഒരു പദവിയെന്ന പാർട്ടി നയം നടപ്പിലാക്കിയാൽ അലിക്ക് സാധ്യത കുറയും. കാലങ്ങളായി കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിക്കുന്ന സക്കീർ ഇതേവരെ ഒരു അധികാര സ്ഥാനങ്ങളിലും വരാത്തത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.