വ്യാപാരികൾ നഗരസഭ ഓഫിസ്​ ഉപരോധിച്ചു

ആലുവ: ടൗണിലെ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന വ്യാപാരികൾ നഗരസഭ ഓഫിസ് ഉപരോധിച്ചു. പ്രൈവറ്റ് ബസ്​സ്റ്റാൻഡിന് സമീപം മാർക്കറ്റ് റോഡിലും കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡ് പരിസരത്തുമുള്ള വ്യാപാരികളാണ് വെള്ളക്കെട്ട് പരിഹരിക്കണമെന്നും വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട്​ ഉപരോധം നടത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട് മൂലം ആലുവ കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡ്, മാർക്കറ്റ് റോഡ്, പ്രൈവറ്റ് ബസ്​സ്റ്റാൻഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറി വ്യാപകമായ നാശനഷ്ടം ഉണ്ടായത്. 30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായും നഗരസഭയുടെ ഭാഗത്തുനിന്ന​്​ നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട്​ വ്യാപാരികൾ നഗരസഭ ചെയർമാന് നിവേദനം സമർപ്പിച്ചു. മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഇ.എം. നസീർ ബാബു, ട്രഷറർ ജോണി മൂത്തേടൻ, വൈസ് പ്രസിഡന്‍റ് എം. പത്മനാഭൻനായർ, സെക്രട്ടറി കെ.സി. ബാബു, യൂത്ത് വിങ് പ്രസിഡന്‍റ് അജ്മൽ കാമ്പായി, എക്സിക്യൂട്ടിവ് അംഗങ്ങളായ എ.ജെ. റിജാസ്, അസീസ് അൽബാബ്, അബ്ദുൽ ഗഫൂർ, അയ്യൂബ് പുത്തൻപുര, പി. ഷാജൻ, എം.പി. ജോളി, ജോഷി കാട്ടിത്തറ, സഫീർ സാഗർ, സി.ഡി. ജോൺസൺ, റഫീഖ് നക്കര എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas14 vyapari ആലുവ നഗരത്തിലെ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന വ്യാപാരികൾ നഗരസഭ ഓഫിസ് ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.