കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് മൈലൂരിൽ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വാർഡ് അംഗമായിരുന്ന സി.കെ. അബ്ദുനൂറിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫിലെ കെ.കെ. ഹുസൈനും എൽ.ഡി.എഫിലെ ഷിബു വർക്കിയും തമ്മിലാണ് മത്സരം. മൈലൂർ എം.എൽ.പി സ്കൂളിലാണ് വേട്ടിങ് കേന്ദ്രം. യു.ഡി.എഫിന് മുൻതൂക്കമുള്ള ഭരണസമിതിയാണ് നിലവിലുള്ളത്. യു.ഡി.എഫ് എട്ട്, എൽ.ഡി.എഫ് മൂന്ന് ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.