ചിത്രപ്രദർശനം ആരംഭിച്ചു

ഫോർട്ട്​കൊച്ചി: യാത്രാനുഭവങ്ങളും പ്രകൃതിഭംഗിയും കാൻവാസിലേക്ക് പകർത്തിയ ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക വിദ്യ കണ്ണ‍ൻെറ ചിത്രപ്രദർശനം ഫോർട്ട്​കൊച്ചി ഡേവിഡ് ഹാളിൽ ആരംഭിച്ചു. 'ദ ഡയറി ഓഫ് എ ട്രാവൽ പെയിന്‍റർ' പേരിലെ പ്രദർശനം ദ ആർട്ട് ഓഫ് ലിവിങ്​ ഡയറക്ടർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. അക്രിലിക്കിലും ഓയിലിലുമായി തീർത്ത 25 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം ഞായറാഴ്ച സമാപിക്കും. ചിത്രം: ചിത്രങ്ങൾക്കുമുന്നിൽ ചിത്രകാരി വിദ്യ കണ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.