പറവൂർ: രണ്ടുവർഷത്തെ ആഗ്രഹത്തിനൊടുവിൽ മോട്ടോർ ബൈക്കിൽ ലഡാക്കിലേക്ക് സാഹസികയാത്ര നടത്തിയ അമ്മയും മകനും ശനിയാഴ്ച നാട്ടിൽ തിരിച്ചെത്തും. വ്യാഴാഴ്ച രാത്രി ബംഗളൂരുവിൽ എത്തിയ ഇവർ നാട്ടിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ചതാണിത്. ഏപ്രിൽ 20നാണ് ഏഴിക്കര കടക്കര സ്വദേശികളായ സിന്ധു കുട്ടനും (50), മകൻ ഗോപകുമാറും (26) ലഡാക്കിലേക്ക് ബൈക്കിൽ സാഹസികയാത്ര പുറപ്പെട്ടത്. സിന്ധു മഹാരാജാസ് കോളജിലെ കാന്‍റീൻ ജീവനക്കാരിയാണ്. ഗോപകുമാർ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ്മാനും. രണ്ട് വർഷത്തെ തയാറെടുപ്പിന് ശേഷമായിരുന്നു യാത്ര. അമ്മയും മകനും മാറിമാറി ബൈക്ക് ഓടിച്ചാണ് ലഡാക്കിന് 50 കി.മീ. അകലെയുള്ള കർദുങ്ലാ വരെ എത്തിയത്. ഗോവ, പുണെ, മഹാരാഷ്ട്ര, ജയ്പൂർ, ശ്രീനഗർ വഴിയാത്ര ചെയ്ത് ഈ മാസം രണ്ടിനാണ് ലഡാക്കിലെത്തിയത്. ഇവരുടെ യാത്രവിവരമറിഞ്ഞ മലയാളി ജവാൻ അവിടെ കാത്തുനിൽപുണ്ടായിരുന്നു. അവർ ഭക്ഷണവും വെള്ളവും നൽകി. ഓക്സിജൻെറ കുറവ് മൂലം വൈകാതെ തിരിച്ചയച്ചു. മണാലി വഴിയായിരുന്നു മടക്കയാത്ര. ചിത്രം EA PVR bikil 3 സിന്ധുവും മകനും ലഡാക്കിൽ നിന്നുള്ള മടക്കയാത്രയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.