പെരുമ്പാവൂര്‍: രണ്ട് ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. വെങ്ങോല നെടുന്തോട് ചെന്താര വീട്ടില്‍ റംഷാദ് (32), വേങ്ങൂര്‍ നെടുങ്ങപ്ര ഇടശേരി വീട്ടില്‍ റിജോ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെടുന്തോട് ഭാഗത്തുനിന്ന് ഇവരെ പിടികൂടിയത്. ഇരുചക്ര വാഹനത്തിൻെറ പെട്രോള്‍ ടാങ്കിൻെറ മുകളിലെ കവറിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പൊലീസ് പിടികൂടുമെന്നായപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്നാണ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം. തോമസ്, എ.എസ്.ഐ ദിലീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. em pbvr Ramshad em pbvr Rijo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.