വിത്ത് കൈമാറ്റക്കുടങ്ങൾ സ്ഥാപിച്ചു

കോതമംഗലം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിപ്രകാരം കാർഷിക സംസ്കാരം ശക്തിപ്പെടുത്തുന്നതിനായി വിത്ത് കൈമാറ്റ കുടം കൃഷിഭവനിൽ സ്ഥാപിച്ചു. പരമ്പരാഗതമായി കർഷകരുടെ കൈവശം അധികമുള്ള വിവിധങ്ങളായ വിത്തുകൾ മുളകൾ ഉപയോഗിച്ച് നിർമിച്ച കുടങ്ങളിൽ നിക്ഷേപിച്ച് ആവശ്യമുള്ള വിത്തുകൾ തിരിച്ചെടുക്കുന്നതാണ് വിത്ത് കൈമാറ്റ കുടങ്ങളിലൂടെ ലക്ഷ്യംവെക്കുന്നത്. കൃഷിഭവന് മുന്നിൽ സ്ഥാപിച്ച വിത്ത് കൈമാറ്റക്കുടത്തി‍ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു നിർവഹിച്ചു. വികസന സമിതി ചെയർപേഴ്സൻ സിബി പോൾ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കൃഷി അസി. വി.കെ. ജിൻസ് നന്ദിയും പറഞ്ഞു. EM KMGM 5 kootu വിത്ത് കൈമാറ്റക്കുടത്തി‍ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.