യു.സി കോളജിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്

ആലുവ: യൂനിയൻ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിസിക്കൽ എജുക്കേഷൻ വിഭാഗങ്ങളിലും ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ ബാച്​ലർ ഓഫ് സ്പോർട്സ് മാനേജ്മെന്‍റ്​ കോഴ്സിലേക്ക് ഫിസിക്കൽ എജുക്കേഷൻ, സ്പോർട്സ് മാനേജ്മെന്‍റ്​, ഇംഗ്ലീഷ് വിഭാഗങ്ങളിലും ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ വിശദ ബയോഡേറ്റയും അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം പ്രിൻസിപ്പൽ, യു.സി കോളജ്, ആലുവ വിലാസത്തിൽ 26നുമുമ്പ്​ ലഭിക്കത്തക്കവിധം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.uccollege.edu.in . ഫോൺ: 9495390766, 7012626868.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.