കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം: പരിപാടികളുമായി കൊച്ചി സര്‍വകലാശാല

കളമശ്ശേരി: കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കൊച്ചി സര്‍വകലാശാല സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍വകലാശാലയിലുള്ള സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ്​ ഇന്‍സ്ട്രുമെന്റേഷന്‍ സെന്‍റര്‍ (സ്റ്റിക്ക്) കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലി‍ൻെറ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഹൈസ്‌കൂള്‍ തലത്തില്‍ 9, 10 ക്ലാസുകളിലെ വിദ്യാർഥികള്‍ക്കാണ് പ്രവേശനമുള്ളത്. ഒരു സ്‌കൂളിന് ഒരുദിവസം എന്ന നിലയില്‍ 23 മുതല്‍ 27 വരെയാണ് പരിപാടി. 50 കുട്ടികള്‍ക്കാണ് ഒരുദിവസം പ്രവേശനമുള്ളത്. ഫോൺ: 9447603655, 9961225999.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.